ഹല്ലാ..

"തോൽക്കാതിരിക്കാൻ വേണ്ടി മാത്രമാകരുത്, ജയിക്കാൻ വേണ്ടി തന്നെയാവണം കളിക്കുന്നത്"

ഗേള്‍ ഫ്രണ്ട്

ഇന്നലെ വരെ എന്റെ സ്വന്തം ആയിരുന്നവള്‍.....
ഒരിക്കലും എന്നെ വിട്ടുപോവില്ലെന്നു കരുതിയവള്‍...
ഇന്നവള്‍ എന്നെ വിട്ടുപിരിഞ്ഞു......
ഇനിയൊരിക്കലും അടുക്കാനാകാത്ത വിധത്തില്‍...
(ഇനിയിപ്പോ എന്താ ചെയ്ക.....?)

...........................................................................
അവള്‍ എന്നെ വിളിച്ചു........
ഒന്നു കാണണംന്ന് .....
കണ്ടു.....
ഗ്യാലറിയിലെ തണല്‍ മരച്ചോട്ടില്‍ വെച്ച്.,
മനസിനെ നീറ്റിക്കൊണ്ട് ഒരു ചോദ്യം....
"ഷം... നിനക്കെന്നെ ഒറ്റയ്ക്കാക്കാന്‍ കഴിയുമോ ...?"
മനസ്സ് പൊള്ളിപ്പോയി...
[ന്താ പറയ്യാ ..]
"എനിക്കൊരു ബോയ് ഫ്രണ്ട്'നെ ഒപ്പിച്ചു തരുവോ?"
[പ്ലീം....]

വികാരം

നീ തന്ന പേനയില്‍ ഞാന്‍
നിന്മുഖം കണ്ടു...
നീ തന്ന കാര്‍ഡില്‍ ഞാന്‍
നിന്‍ ചിരി കണ്ടു..
പക്ഷെ...,
നിന്‍ മനം മാത്രം......

ഞാന്‍ തന്ന, നീ ചവറ്റൂകുട്ടയിലെറിഞ്ഞ പുസ്തകങ്ങള്‍
എന്റെ വാക്കുകളായിരുന്നു......
ഞാന്‍ അയച്ച, നീ സ്ക്രീന്‍ ചെയ്ത മെസ്സേജുകള്‍
എന്റെ വിചാരങ്ങളായിരുന്നു....
ഞാന്‍ വിളിച്ച, നീ ക്യാന്‍സല്‍ ചെയ്ത കോളുകള്‍
എന്റെ വികാരങ്ങളായിരുന്നു ...
എല്ലാത്തിനുമുപരി..,
നിനക്കുവേണ്ടി ഞാന്‍ ചുരണ്ടിയ റീചാര്‍ജ് കൂപണുകള്‍
എന്റെ....,
എന്റെ......,
എന്റെ വാപ്പാന്റെ ശമ്പളംആയിരുന്നു...