ഹല്ലാ..

"തോൽക്കാതിരിക്കാൻ വേണ്ടി മാത്രമാകരുത്, ജയിക്കാൻ വേണ്ടി തന്നെയാവണം കളിക്കുന്നത്"

വീണ്ടുമൊരു മുറുക്കാന്‍ കഥ


കറുത്ത രാമനും വെളുത്ത ചീരുവും തമ്മില്‍ വഴക്ക്..
ആയിടെ ജനിച്ച കുട്ടിയുടെ ചുവന്ന നിറത്തെ ചൊല്ലിയാണ് ബഹളം.
ചീരുവിന്റെ പുറത്തടിച്ചു കൊണ്ട് കുട്ടി  ആരാന്‍റെതാണെന്ന് രാമന്‍...............
സ്വന്തം നെഞ്ചത്തടിച്ചുകൊണ്ട്  അല്ല രാമന്റെ ആണെന്ന് ചീരു....
വഴക്ക് തീര്‍ക്കാന്‍ നാട്ടുപ്രമാണി നായരും കാര്യസ്ഥന്‍ കേശുവും എത്തി.
"എടുക്കെടാ കേശു മുറുക്കാന്‍ ചെല്ലം...
കൊടുക്കെടാ നാലും രാമന് .
മുറുക്കെടാ രാമാ നാലും കൂട്ടി..
നീ തുപ്പുന്നതെന്താണെന്നു ഞാന്‍ കാണട്ടെ .."
മുറുക്കാതെ   രാമന്‍ കാര്‍ക്കിച്ചു തുപ്പി . എന്നിട്ട് പുച്ഛത്തോടെ മറുപടി പറഞ്ഞു
"നാലെണ്ണവും കൂട്ടി മുറുക്കിയാല്‍ ചുവന്നു വരുമെന്നെനിക്കറിയാം. പഴയ കഥ ഞാനും കേട്ടിട്ടുണ്ട്. പക്ഷെ
വെളുത്ത ചുണ്ണാമ്പാകുന്ന ഇവളും കറുത്ത പൊകലയാകുന്ന ഞാനും മാത്രം  കൂട്ടി മുറുക്കിയാല്‍ ചുവക്കില്ലല്ലോ...
ബാക്കി രണ്ടുപേര്‍ ആരെന്നു ഇവള് പറയട്ടെ.."
കറുത്ത രാമന്‍ പിന്നെയും വെളുത്ത ചീരുവിന്റെ പുറത്ത്  അടി തുടര്‍ന്നു....