ഹല്ലാ..

"തോൽക്കാതിരിക്കാൻ വേണ്ടി മാത്രമാകരുത്, ജയിക്കാൻ വേണ്ടി തന്നെയാവണം കളിക്കുന്നത്"

അപേക്ഷ

എന്‍റെ ഭ്രമണപഥം
ഇല്ലാതായിക്കോട്ടേ...
ഞാനൊരു വാല്‍നക്ഷത്രമായി
പൊലിഞ്ഞു തീര്‍ന്നോട്ടെ ..
എന്നാലും..,
ഇനിയൊരിക്കലും എന്‍റെ
കേന്ദ്രമായ്, സൂര്യനായ്
നീ വരരുത്..
എനിക്കിനിയും വയ്യ, നിന്‍-
കൊടും താപമെറ്റുവാങ്ങി
നിന്നെ വലം വയ്ക്കാന്‍ .....


നമ്മള്‍-ഞാനും നീയും

"ഞാന്‍ നിന്റെ വഴിയിലൂടെയും...
നീ എന്റെ വഴിയിലൂടെയും
നടന്നിട്ടുമെങ്ങിനെ നമ്മള്‍ രണ്ടും
രണ്ടിടങ്ങളില്‍ എത്തിച്ചേര്‍ന്നു?"

നീ - ഞാന്‍

"കാട് വെട്ടി വഴി തെളിച്ചവന്‍ ഞാന്‍ ....
എന്നിട്ടുമെങ്ങിനെ എന്‍
യാത്രമുടക്കാന്‍ നിനക്കായി
കൊച്ചു തോട്ടാല്‍വാടീ............."