ഹല്ലാ..

"തോൽക്കാതിരിക്കാൻ വേണ്ടി മാത്രമാകരുത്, ജയിക്കാൻ വേണ്ടി തന്നെയാവണം കളിക്കുന്നത്"

പ്രണയപുഴകൾ

അനാമിക,
ഒരു പുഴ വറ്റുന്നത് പോലെ
ചിലപ്പോള്‍ ചില പ്രണയങ്ങള്‍ വറ്റിയേക്കാം.., നമ്മുടേതൊഴികെ..
അടയ്ക്കപ്പെട്ട ഉറവകളും
മാറ്റിരചിക്കപ്പെട്ട പുതുവഴികളും
കണ്ടു പേടിക്കേണ്ട നീ..
അവയ്ക്ക്
നമ്മുടെ പ്രണയത്തെ വറ്റിക്കാന്‍ സാധിക്കില്ല..
ഉറവകളെക്കാള്‍ അധികം,
ഇടിവെട്ടി കുത്തിയൊലിച്ചു പെയ്ത
മഴകളായിരുന്നില്ലേ നമ്മുടെ,
നമ്മുടെ പ്രണയത്തിനു പോഷകമായത്?
കൊടുംകാറ്റുകള്‍ പോലും
ആ പുഴയില്‍ മനോഹരമായ ഓളങ്ങള്‍
സൃഷ്ടിക്കാന്‍ സഹായിചിട്ടല്ലേ ഉള്ളൂ?

അനാമിക,
ഇരുനദികളായ് വഴി-
പിരിഞ്ഞൊഴുകുന്ന പുഴയാണ്
ഇപ്പോള്‍ നമ്മുടെ പ്രണയം..
ഞാനായി നീയും, നീയായി ഞാനും ഒഴുകാം.
കടലില്‍ എത്തിചേരുന്നതിനു മുന്‍പ്,
അനിവാര്യമായ അവസാനത്തിനു മുന്‍പ്,
ഒരിക്കല്‍ കൂടി, ഒരിക്കല്‍ കൂടിയെങ്കിലും
ഒന്നുചേര്‍ന്നൊഴുകും നാം..
വിശ്വസിക്ക....,
എന്നെയും നിന്നെയുമല്ല..
നമ്മുടെ പ്രണയത്തെ..
നമ്മളായി തന്നെ നാം നിറഞ്ഞൊഴുകും...

അഭിപ്രായങ്ങളൊന്നുമില്ല: