ഹല്ലാ..

"തോൽക്കാതിരിക്കാൻ വേണ്ടി മാത്രമാകരുത്, ജയിക്കാൻ വേണ്ടി തന്നെയാവണം കളിക്കുന്നത്"

വികാരം

നീ തന്ന പേനയില്‍ ഞാന്‍
നിന്മുഖം കണ്ടു...
നീ തന്ന കാര്‍ഡില്‍ ഞാന്‍
നിന്‍ ചിരി കണ്ടു..
പക്ഷെ...,
നിന്‍ മനം മാത്രം......

ഞാന്‍ തന്ന, നീ ചവറ്റൂകുട്ടയിലെറിഞ്ഞ പുസ്തകങ്ങള്‍
എന്റെ വാക്കുകളായിരുന്നു......
ഞാന്‍ അയച്ച, നീ സ്ക്രീന്‍ ചെയ്ത മെസ്സേജുകള്‍
എന്റെ വിചാരങ്ങളായിരുന്നു....
ഞാന്‍ വിളിച്ച, നീ ക്യാന്‍സല്‍ ചെയ്ത കോളുകള്‍
എന്റെ വികാരങ്ങളായിരുന്നു ...
എല്ലാത്തിനുമുപരി..,
നിനക്കുവേണ്ടി ഞാന്‍ ചുരണ്ടിയ റീചാര്‍ജ് കൂപണുകള്‍
എന്റെ....,
എന്റെ......,
എന്റെ വാപ്പാന്റെ ശമ്പളംആയിരുന്നു...