ഹല്ലാ..

"തോൽക്കാതിരിക്കാൻ വേണ്ടി മാത്രമാകരുത്, ജയിക്കാൻ വേണ്ടി തന്നെയാവണം കളിക്കുന്നത്"

ഒരു ജന്മദിനത്തിന്റെ ഓര്‍മയ്ക്ക് :)


ദിവസം :ജൂലൈ 19, 2012
സമയം : 12.05 AM
മൊബൈല്‍ നിര്‍ത്താതെ അടിക്കുന്നത് കേട്ട് ഞാന്‍ ഞെട്ടിയുണര്‍ന്നു.
 "അനാമിക" കാളിംഗ്......
അനാമിക- കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ്‌ വരെ എനിക്ക് ഏറ്റവും പ്രിയപ്പെട്ടവള്‍ ആയിരുന്നവള്‍.., ഇവളെന്താ ഈ നേരത്ത്? 
ഇനി പഴയത് വല്ലതും പറഞ്ഞു തീര്‍ക്കാനാണോ, 
അതോ പുതിയത് വല്ലതും തുടങ്ങാനാണോ എന്നൊക്കെ ആലോചിച്ചു ഞാന്‍ കാള്‍ അറ്റന്‍ഡ് ചെയ്തു..
"ഹെലോ, ഇത് ഞാനാണ് അനാമിക",
"മനസ്സിലായി, ഞാന്‍ നമ്പര്‍ ഡിലീറ്റ് ചെയ്തിട്ടൊന്നുമില്ല. എന്തേ?",
"ഹാപ്പി ബര്‍ത്ത് ഡേ ഷാം..."
ഓ... അതാണ്‌ കാര്യം... ഞാന്‍ മറന്നെങ്കിലും ഇവള്‍ ഓര്‍ത്തല്ലോ...
ഒരുപാട് സന്തോഷം തോന്നി.
That means She still remembers me..., still loves me...
അപ്പൊ ഹോപ്‌ ഉണ്ട്‌...!!!!..,....

താങ്ക്സ് പറയുവാന്‍ ഞാന്‍ തുനിഞ്ഞപ്പോഴേക്കും അവള്‍ വീണ്ടും മൊഴിഞ്ഞു..,
"സനലേട്ടന്‍ ഉണരും.. ഞാന്‍ വെക്കുവാ...
ഹാപ്പി ബര്‍ത്ത് ഡേ വണ്‍സ് മോര്‍..".,"
--------------------------------------------------
പ്ലിം....!!!!!! :=)
സന്തോഷമൊക്കെ എങ്ങോട്ടാ പോയതെന്ന്പോലും എനിക്ക് മനസ്സിലായില്ല....
മനസ്സില്‍ ആകെ ഒരു പ്ലിം മാത്രം!!!!!

(ഈ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്‍പ്പികമാണ്.. ജീവിച്ചിരിക്കുന്ന ആരെങ്കിലുമായി സാമ്യം തോന്നുന്നുവെങ്കില്‍ അത് യാദൃശ്ചികം മാത്രം..!!!!!!!!!)