ഹല്ലാ..

"തോൽക്കാതിരിക്കാൻ വേണ്ടി മാത്രമാകരുത്, ജയിക്കാൻ വേണ്ടി തന്നെയാവണം കളിക്കുന്നത്"

തലേക്കെട്ടില്ലാത്ത കവിത

നീ വന്നപ്പോൾ
ഞാൻ മറന്നത്
എന്റെ
ഭൂതകാലവേദനകളെയാണ്.

നീ പോകുമ്പോൾ
ഞാൻ മറക്കേണ്ടത്,
(എനിക്ക് നഷ്ടപ്പെടുന്നത് )
എന്റെ
ഭാവികാല സ്വപ്നങ്ങളെ മാത്രമല്ല..
എന്റെ ഭാവിയെ തന്നെയാണ്.

ഇടയ്ക്കെവിടെയോ,
എപ്പൊഴോ,
എനിക്ക് നിന്നെ
നഷ്ടമാകുന്നതിനും മുൻപേ,
നിന്നിൽ എനിക്കെന്നെ
നഷ്ടപ്പെട്ടിരിക്കുന്നു.

ഇപ്പൊ,
ഭൂതവും ഭാവിയുമില്ലാത്ത
വെറും "വർത്തമാന" യന്ത്രം
മാത്രമായി രൂപാന്തരം
പ്രാപിച്ചിരിക്കുന്നു ഞാൻ..

       ~reluctant engineer

രണ്ട് ഉത്തരാധുനിക സെൽഫി പ്രണയ സംഭാഷണങ്ങൾ



1). കാമുകിയോട്...
"സെൽഫിയിൽ കൂടെ നിൽക്കാൻ മടികാണിക്കുന്ന നീയാണോ പെണ്ണേ ജീവിതത്തിൽ എന്നും കൂടെ നിൽക്കും എന്ന് ഉറപ്പ് തരുന്നത്? "

2). കാമുകനോട്....
"കൂടെ നിന്നെടുത്ത സെൽഫി  ഫെയ്സ്ബുക്കിലോ വാട്സ്ആപ്പിലോ പോസ്റ്റ്‌ ചെയ്ത് " വിത്ത്‌ മൈ ഗേൾ/ വിത്ത്‌ മൈ ലവ്" എന്ന് പറയാൻ പോലും ധൈര്യമില്ലാത്തവനെ, നീയാണോ "പേടിക്കണ്ട, ഞാനുണ്ടാകും  നിന്റെ കൂടെ"  എന്ന് എപ്പോഴും മെസ്സേജ് അയക്കുന്നത്?"

വാരഫലം


ആത്മഹത്യ ചെയ്തവന്റെ വാരഫലം നോക്കിയിട്ടുണ്ടോ നിങ്ങൾ?
അവന്റെ ജീവിതത്തിലെ ഏറ്റവും മികച്ചത് എന്ന് പറയപ്പെടുന്ന സമയത്തായിരിക്കും അത് സംഭവിച്ചിട്ടുണ്ടാവുക..
സൂര്യൻ അനുകൂല സ്ഥാനത്തേക്ക് മാറിയതിനാൽ ആരോഗ്യം നല്ലതായിരിക്കും. ചന്ദ്രനോടുള്ള പ്രത്യേക പ്രാർത്ഥനകളുടെ ഫലമായി മനസിന് സ്വസ്ഥത അനുഭവപ്പെടുന്ന സമയം ആയിരിക്കണം അവൻ മുഹൂർത്തമായി തിരഞ്ഞെടുത്തിട്ടുള്ളത്.
അടുത്തു നിന്ന ശനിയും ചൊവ്വയും ദൂരേയ്ക്ക്  പോയതിനാൽ ബന്ധുജനസഹായം വളരെ അനുകൂലം ആയിരിക്കും ആ ആഴ്ച.. (ഉപദേശിക്കാൻ മാത്രം ജന്മം എടുത്തവർ ആണല്ലോ അവർ. )
ഏറ്റെടുത്ത ദൗത്യം വിജയകരമായി പൂർത്തിയാക്കും എന്നൊരു വരി കൂടി കണ്ടേക്കാം.. അതില്ലാത്തവൻ പിന്നെയും നരകത്തിലേക്ക് തിരിച്ചു വരേണ്ടി വരുമത്രെ..

#ജോലിക്കാര്യത്തിൽ ഉയർന്ന തസ്തികയിലേക്ക് മാറും എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ തൂങ്ങി മരണവും
വാഹന യോഗം പറഞ്ഞിട്ടുണ്ടെങ്കിൽ ആത്മഹത്യ എന്ന് തോന്നിപ്പിക്കാത്ത രീതിയിൽ ഉള്ള മരണവും പ്രതീക്ഷിക്കാവുന്നതാണ്..