ഹല്ലാ..

"തോൽക്കാതിരിക്കാൻ വേണ്ടി മാത്രമാകരുത്, ജയിക്കാൻ വേണ്ടി തന്നെയാവണം കളിക്കുന്നത്"

നിന്നോട്

എന്നിൽ നിന്നും
തിരിഞ്ഞു നടക്കുന്നവളെ,
പോകാൻ കഴിയുന്നത്ര ദൂരത്തിൽ
നടന്നു കൊൾക നീ..
അവസാനം കാണുന്ന മതിൽ,
വാതിലുകളില്ലാത്ത ആ മതിൽ,
അതെന്റെ ഹൃദയത്തിന്റെ
ആവരണമാണ്.
അറിയുക,
ഒരിക്കൽ നീ നടന്നു കയറിയത്
എന്റെ ഹൃദയത്തിലേക്കാണെങ്കിൽ
തിരിച്ചിറങ്ങാൻ
അത് നിലയ്ക്കുന്നത് വരെ
നീ കാത്തു നിൽക്കേണ്ടി വരും.

(Feeling ഓവറാക്കലിംഗ് :p )

ദി അദർ സൈട്‌- നിനക്കെന്നോട് പറയാനുള്ളത്

"എനിക്കറിയാം,
നിന്റെ നിരാശാകാമുക
കവിതകളിലെ നായികയ്ക്ക്
എന്റെ ഭാര്യയുടെ 
മുഖമാണെന്ന്..

എനിക്കറിയാം,
എന്റെത് മാത്രമായ
മെയ്യഴവുകളെയാണ്
നീ വാക്കുകളാൽ
വരയ്ക്കുന്നതെന്ന്...

എനിക്കറിയാം,
കണ്ണടച്ച് പാൽ കുടിക്കുന്ന
പൂച്ചയാണ് നീയെന്ന്..
എന്റെ ദൌർബല്യങ്ങളെ  നീ
മുതലെടുക്കുകയാണെന്ന് ...

നീ  അറിയുക,
എല്ലാം
അറിഞ്ഞുകൊണ്ടും നിന്റെ
വാകുകൾക്കു ഞാൻ
അടിക്കുന്ന ലൈക്കുകൾ
നീ എവിടെവരെ പോകും
എന്നറിയാനുള്ള മെഷരിംഗ്
 ടേപ്പ്  മാത്രമാണെന്ന് ..

 ഇതും കൂടി നീ അറിയുക..
കീച്ചകനായാടുവാനാണ്
നിന്റെ  ശ്രമമെങ്കിൽ....
ഭീമന്റെ വേഷം
എനിക്ക്  നന്നായി  ചേരുമെന്ന്.."